ബിഹാറിൽ വൈദ്യുതി പ്രതിസന്ധിക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് വെടിവെയ്പ്പിൽ ഒരാൾ മരിച്ചു.
ALSO READ: പ്രണവ് ചിത്രവും ‘ചെന്നൈ’ പടമായിരിക്കും; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ
ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. വൈദ്യുതി വില വർധിപ്പിച്ചതിനെതിരെയും അടിക്കടി വൈദ്യുതി ലഭിക്കാത്ത അവസ്ഥയ്‌ക്കെതിരെയുമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വൈദ്യുതി വകുപ്പിന്റെ ഓഫിസിന് നേരെ ആളുകൾ കല്ലെറിഞ്ഞുതുടങ്ങിയതോടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. അക്രമികളെ ഓടിച്ചുവിടാൻ പൊലീസിന് വെടിവെയ്‌ക്കേണ്ടിവന്നു. ഈ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here