ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ അട്ടിമറിയില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് 48 മണിക്കൂര്‍ സമയം നല്‍കി പ്രതിഷേധക്കാര്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് പ്രതിഷേധക്കാര്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്.
പുനഃപരീക്ഷ നടത്തുന്നതുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാണ്ടായ പൊലീസ് നടപടിയിലും വിമര്‍ശനം ശക്തമാണ്.
Read Also: കേരളത്തിനെതിരെ മന്ത്രി നിതീഷ് റാണെയുടെ വിദ്വേഷ പ്രസംഗം; കേരളീയ കേന്ദ്ര സംഘടന അപലപിച്ചു
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അനീതിയാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഇല്ലായ്മയാണ് സംഭവത്തിലൂടെ വ്യക്തമാക്കുന്നതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാണിച്ചു.
Key Words: Bihar psc exam question paper leak, nitish kumar govt
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here