ഗുണ്ടാനേതാവിന്റെ ഭാര്യയായതിന് പിന്നാലെ ലോക്‌സഭാ ടിക്കറ്റ്! സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആര്‍ജെഡി

46ാം വയസില്‍ ഗുണ്ടാത്തലവനെ വിവാഹം ചെയ്ത സ്ത്രീക്ക് ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ്. ബിഹാറിലെ ഗുണ്ടാത്തലവനായ അശോക് മഹ്‌തോയെയാണ് അനിത എന്ന സ്ത്രീ വിവാഹം കഴിച്ചത്. വിവാഹപ്പിറ്റേന്ന് മുന്‍ഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരവും ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:  ബിജെപിയുടെ കണ്ണിലെ കരടായ ആം ആദ്മി പാര്‍ട്ടി; മനസിലാക്കാന്‍ കാര്യങ്ങള്‍ ഇനിയുമുണ്ട്

ജെഡിയു നേതാവ് രാജീവ് രഞ്ജനെയാണ് അനിത തെരഞ്ഞെടുപ്പില്‍ നേരിടുക. മെയ് 13നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ ആര്‍ജെഡി ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്നാണ് അനിതയുടെ പ്രതീക്ഷ. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നാണ് അവരുടെ വാഗ്ദാനം.

ALSO READ:  ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

കുപ്രസിദ്ധമായ നവാഡ ജയില്‍ തകര്‍ത്ത കേസില്‍ 17 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് 62കാരനായ മഹ്‌തോ ജയിലില്‍ നിന്ന് ഇറങ്ങിയത്. രണ്ട് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ച കുറ്റവാളികള്‍ക്ക് ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഭാര്യയെ കളത്തിലിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News