അയ്യോ…ഞാൻ കോടീശ്വരനായെ! അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിൽ പോയ ഒൻപതാം ക്ലാസ്സുകാരന്റെ അക്കൗണ്ടിൽ 87 കോടി…

atm

ഒരത്യാവശ്യത്തിന് അഞ്ഞൂറ് രൂപയെടുക്കാൻ എടിഎം വരെ പോയതാണ് ബിഹാറിലെ ചന്ദൻ പാട്ടി സ്വദേശിയായ സെയ്‌സ് അലി എന്ന ഒൻപതാം ക്ലാസ്സുകാരൻ. എന്നാൽ അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ ആളൊന്ന് ഞെട്ടി..ഒന്നുമില്ല! അക്കൗണ്ടിൽ 87 കോടി രൂപ കിടക്കുന്നു.അത്രേയുള്ളു! ബാലൻസ് കണ്ടതും സെയ്ഫ് ഒന്നൂടി സൂക്ഷിച്ച് എടിഎം മെഷീനിന്റെ സ്ക്രീനിലേക്ക് ഒന്ന് നോക്കി .സംഗതി ഉള്ളത് തന്നെ 87 കോടി രൂപ അക്കൗണ്ടിലുണ്ട്. ഇതെവിടുന്ന് വന്നതാണെന്നായിരുന്നു സെയ്ഫിന്റെ പിനീടുള്ള ചിന്ത.

ആദ്യം സെയ്ഫ് പണം എടുക്കാൻ പോയ ശിഅബ്ര് കഫേയിലുണ്ടായിരുന്ന ആളെ ഈ വിവരം അറിയിച്ചു. ബാങ്ക് സെർവർ തകരാറ് മറ്റോ അംയിരിക്കുമെന്ന് കരുതി ഒന്നൂടി ബാലൻസ് നോക്കിയപ്പോഴും 87 കോടി തന്നെ അക്കൗണ്ടിൽ കണ്ടതോടെ സെയ്ഫ് ഓടിപ്പോയി അമ്മയോട് കാര്യം പറഞ്ഞു.

ALSO READ; അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി വാദം തുറന്നു കാട്ടുന്നത്; സിപിഐഎം പിബി

എന്നാൽ ഇക്കാര്യം അറിഞ്ഞ് സെയ്‌ഫും അമ്മയും ഒന്നുകൂടി ബാങ്ക് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ വീണ്ടുമൊന്ന് ഞെട്ടി. ആ 87 കോടിയങ് പോയി ,ഇപ്പോൾ വെറും 532 രൂപ മാത്രമായി ബാലൻസ്. ഇതോടെ കാര്യം എന്തെന്ന് തിരക്കാൻ ഇരുവരും ബാങ്കിൽ പോയെങ്കിലും പണം എവിടെ നിന്നും വന്നതാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല.

സംഭവത്തിൽ നോർത്ത് ബിഹാർഗ്രാമിന് ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെയ്ഫിന്റെ അക്കൗണ്ടിലേക്ക് എത്രയും വലിയ തുക എവിടെ നിന്നും വന്നുവെന്നാണ് ബാങ്ക് കണ്ടെത്തുന്നത്. സംസ്ഥാനത്ത് ഇത്തരമൊരു തട്ടിപ്പ് അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്നാണ് സൈബർ ഡിഎസ്പി സീമ ദേവി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. വിദ്യാർഥിയുടെ അക്കൗണ്ട് ഏതെങ്കിലും തട്ടിപ്പ് സംഘം ഉപയോഗിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും അവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News