അധ്യാപകനെ തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു

ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഗൗതം കുമാർ എന്ന അധ്യാപകനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:മുംബൈ സാഹിത്യോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത് തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ്. ഈയിടെയാണ് ബിഹാര്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പരീക്ഷ പാസായി ഗൗതം കുമാര്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ബുധനാഴ്ച സ്കൂളിലെത്തിയ സംഘം ഗൗതം ക്ലാസെടുക്കുന്നതിനിടെയാണ് തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിക്കുകയായിരുന്നു.

Also read:ബിഗ്ബിയുടെ 2800 കോടിയോളം സ്വത്ത് പങ്കുവയ്ക്കുന്നു; അഭിഷേകിന്റെ ആസ്തി ഐശ്വര്യക്കും മുകളിലെത്തും

ഇതിനോടകം ബിഹാറിൽ നിരവധി കേസുകളാണ് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വിവാഹം നടക്കുന്നതിന്റെ പേര് ‘പകട്‌വ വിവാഹ്’ എന്നാണ്. അദ്ധ്യാപകന്റെ കുടുംബം ആരോപിക്കുന്നത് രാജേഷ് റോയ് എന്ന വ്യക്തിയാണ് സംഭവത്തിന് പിന്നിൽ എന്നാണ്. രാജേഷിന്റെ മകള്‍ ചാന്ദ്‌നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. വിവാഹം കഴിക്കാന്‍ വിസ്സമ്മതിച്ചതോടെ ഗൗതം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News