സര്‍ക്കാര്‍ ശമ്പളം ഒന്നിനും തികയുന്നില്ല; രാത്രി ഡെലിവറി ബോയ് ആയി അധ്യാപകന്‍

bihar-teacher-delivery-boy

വര്‍ഷം 2022. ബിഹാറിലെ ഭഗല്‍പൂരിലെ ഒരു കുടുംബം ഏറെ സന്തോഷത്തിലാണ്. കുടുംബത്തിലെ മൂത്ത മകന്‍ അമിത് കുമാറിന് സര്‍ക്കാര്‍ ജോലി ലഭിച്ചു, അതും അധ്യാപകനായി. ഇതാണ് സന്തോഷത്തിന് കാരണം. കൊവിഡ്-19 കാലത്ത് രണ്ടര വര്‍ഷത്തിലേറെയായി ജോലിയില്ലാതെയായ ശേഷമാണ് അമിത് കുമാര്‍ പിഎസ്‌സി പരീക്ഷ പാസായത്. ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍. ഇപ്പോള്‍ വീട്ടുചെലവ് നടത്താന്‍ രാത്രി ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് അമിത് കുമാര്‍.

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ രണ്ട് ജോലികള്‍ ചെയ്യുന്നു അമിത്. പാര്‍ട്ട് ടൈം ടീച്ചറായാണ് അമിതിന് നിയമനം ലഭിച്ചത്. ശമ്പളം വെറും 8,000 രൂപ. പാര്‍ട്ട് ടൈം അധ്യാപകനാണെങ്കിലും അമിത് ആത്മാര്‍ഥതയോടെ മുഴുവന്‍ സമയവും ജോലി ചെയ്യുന്നു. കായികരംഗത്ത് പങ്കെടുക്കാനും അംഗീകാരങ്ങള്‍ നേടാനും കുട്ടികളെ നിരന്തരം പ്രേരിപ്പിക്കുന്നു.

Read Also: ‘അതൊരു മെഡിക്കല്‍ കെണി’; കിഷന്‍ കുമാറിന്റെ മരിച്ച മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല

രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ ശമ്പളത്തില്‍ മാറ്റമില്ല. ബിഹാര്‍ സര്‍ക്കാര്‍ യോഗ്യതാ പരീക്ഷയും നടത്തുന്നില്ല. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ അമിത്തിന് കിട്ടുന്നതിന്റെ അഞ്ചിരട്ടി അഥവാ 42,000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. അമിതിനും മറ്റ് പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും ഈ വര്‍ഷം ആദ്യ നാല് മാസം തീരെ ശമ്പളം ലഭിച്ചിരുന്നില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയായിരുന്നു ജീവിതം. ലോണ്‍ തുക വര്‍ധിച്ചതോടെ ആശങ്കയും കൂടി. ആയിടക്ക് ഭാര്യ പറഞ്ഞത് അനുസരിച്ച്, ഫുഡ് ഡെലിവറി ആപ്പായ സോമാറ്റോയില്‍ ഫുഡ് ഡെലിവറി ബോയ് ആയി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ ഡെലിവറി ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News