കഴുത്തില്‍വെട്ടി, കലി തീരാതെ നിരവധി തവണ കുത്തി, ഒടുവില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു; ബീഹാറില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കഴുത്തില്‍ ആഞ്ഞ് വെട്ടി, മരിക്കുന്നത് വരെ ശരീരത്തിലാകമാനം കുത്തി. അവിടെയും തീര്‍ന്നില്ല 29കാരിയായ അധ്യാപികയെ കൊലപാതകി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കിഴക്കന്‍ ബീഹാറിലെ കത്തിഹാറില്‍ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

പകാഡിയ പ്രാത്മിക്ക് വിദ്യാലയത്തിലെ അധ്യാപികയായ യശോദ ദേവി, അന്ന് തനിക്ക് ഉപവാസമായതിനാല്‍ ക്ഷേത്രത്തിലെത്തി പൂജയില്‍ പങ്കെടുത്ത ശേഷം സ്‌കൂളിലേക്ക് പുറപ്പെട്ടതാണ്. രാവിലെ 5.30ഓടെയാണ് അവര്‍ സ്‌കൂളിലേക്ക് പോയത്.

ALSO READ: മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം: സിപിഐ(എം)

വിവാഹത്തിന് മുമ്പ് യശോദ ദേവിയും ഹല്‍ച്ചല്‍ കുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. യശോദയുടെ വിവാഹത്തിന് ശേഷം ഇരുവരുടെയും ബന്ധം പ്രാദേശിക പഞ്ചായത്തിന് മുന്നിലെത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

തന്റെ ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാള്‍ തന്നെ ആക്രമിച്ചിരുന്നെന്ന് യശോദ ദേവിയുടെ ഭര്‍ത്താവ് നിറകണ്ണുകളോടെ പറയുന്നു. യശോദ ഉടുത്തിരുന്ന മഞ്ഞസാരി ശരീരത്തിനൊപ്പം കരിഞ്ഞ് കറുത്തനിറമായി തീര്‍ന്നിരുന്നു. മുഖനിലത്ത് മുട്ടിയ അവസ്ഥയിലായിരുന്ന മൃതദേഹം. ഭാര്യ മൃതദേഹത്തെ നോക്കി കുറച്ചകലയായി ഇരിക്കുന്ന പര്‍മേശ്‌റായിയുടെ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News