കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഞെട്ടിച്ച സംഭവത്തിന്റെ ചുരുൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

ബീഹാറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. ബീഹാറിലെ മുസഫര്‍പൂറില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.സംഭവത്തില്‍ ഇരുപതുകാരനായ ലാല്‍ ബാബു എന്നയാള്‍ പിടിയിലായി. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

also read: പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ചയുണ്ടായ സംഭവം; ഏഴ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളിയാഴ്ച്ച് രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ കുട്ടിയെ പ്രതി വൈകുന്നേരം കളിക്കാനെന്നു പറഞ്ഞ് കൊണ്ടു പോകുകയും എന്നാല്‍ കുറച്ച് കഴിഞ്ഞ് കുട്ടിയെ തിരിച്ചെത്തിച്ചു. എന്നാല്‍ രാത്രി പത്തു മണിയോടെ രക്ഷിതാക്കള്‍ അറിയാതെ കുട്ടിയുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ലാല്‍ ബാബുവിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതോടെ മണിക്കൂറുകള്‍ക്കകം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ബന്ധു വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

also: കാറിന് തീപിടിച്ചു; ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News