ഒഡിഷയിൽ ബിജെപിയെ വിറപ്പിച്ച് ബിജെഡി, 14 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെഡി നേതാവ്- സർക്കാരിന് ഭീഷണി

ഒഡിഷയിൽ ബിജെപി സർക്കാരിനെ ആശങ്കയിലാഴ്ത്തി ബിജു ജനാതാദൾ (ബിജെഡി) നേതാവ് മുന്ന ഖാൻ. നിലവിലെ ബിജെപി സർക്കാരിലെ 14 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ നവീൻ പട്നായിക്കിൻ്റെ നേതൃത്വത്തിൽ ബിജെഡി സർക്കാർ അധികാരത്തിൽ വരുമെന്നും രാജ്യസഭാംഗമായ മുന്നഖാൻ അഭിപ്രായപ്പെട്ടു. നബ്രാങ്പൂരിൽ നടത്തുന്ന ജനസമ്പർക്ക പദയാത്രയ്ക്കിടെയാണ് ബിജെഡി നേതാവിൻ്റെ അവകാശവാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് 22 ബിജെഡി എംഎൽഎമാരാണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. തുടർന്നാണ്   അവരെല്ലാം പിന്നീട് ബിജെപി എംഎൽഎമാരും ആയി. തുടർന്നാണ് മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്.

ALSO READ: അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

എന്നാൽ, നേരത്തെ പാർട്ടി വിട്ട 22 എംഎൽഎമാരിൽ 14 പേർ ഇപ്പോൾ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം ഉടൻ ബിജെപി വിടുമെന്നുമാണ് മുന്നഖാൻ അവകാശപ്പെടുന്നത്. ഇത് ഒരിക്കൽ കൂടി തങ്ങളെ സർക്കാർ രൂപീകരിക്കാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുന്നഖാൻ എംപിയുടെ അവകാശ വാദങ്ങൾ ബിജെപി തള്ളി. 14  എംഎൽഎമാരെ കിട്ടിയാൽ അവർക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നയാൾക്ക് രാഷ്ട്രീയത്തിൻ്റെ ഗണിതം  വശമില്ലെന്ന് ബിജെപി നേതാവ് ജയനാരായണൻ മിശ്ര തിരിച്ചടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 അംഗ സഭയിൽ 78 സീറ്റ് നേടിയാണ് ചരിത്രത്തിലാദ്യമായി ഒഡിഷയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്.  ബിജു ജനതാദളിന്  നേരത്തെ ഉണ്ടായിരുന്ന 112 സീറ്റ് 51 ലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News