‘ഗരുഡനി’ലേത് ഞാൻ ചോദിച്ച് വാങ്ങിയ കഥാപാത്രം: ബിജു മേനോൻ

നായകനായും വില്ലനായും സഹനടനായും ജ്യേഷ്ഠനായും അനുജനായും രക്ഷിതാവായുമെല്ലാം നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് ബിജു മേനോൻ. ‘ഗരുഡൻ’ ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്.

ഇപ്പോഴിതാ സിനിമയെപ്പറ്റി നടൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമാണിത്. സംവിധായകൻ അരുൺ വർമനാണ് സിനിമയുടെ കഥ തന്നോട് പറയുന്നത്. കഥ പറഞ്ഞ് തീർന്നപ്പോൾ അധ്യാപകൻ നിഷാന്തിന്റെ വേഷം വളരെ ഇഷ്ട്ടമായി. അങ്ങനെ ആ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു. ആ വേഷം ചെയ്യാൻ പറ്റുമോയെന്ന് തന്നോട് ചോദിക്കാൻ മടിച്ച് നിൽക്കുകയായിരുന്നു സംവിധായകനെന്ന് ബിജു മേനോൻ പറയുന്നു.

ALSO READ: തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

ഒരുപാട് സിനിമകൾ ചെയ്യാൻ തനിക്ക് താല്പര്യംഇല്ല. ചെറിയ കഥാപാത്രമാണെങ്കിലും സ്വയം സംതൃപ്തി നൽകുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പുതുമയുള്ള കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കണമെന്നും അദ്ദേഹം പറയുന്നു.

ALSO READ: ’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News