‘ആ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ദുരനുഭവം ഉണ്ടായി, അത് ഒരിക്കലും മറക്കില്ല’: ബിജു മേനോൻ

മലയാളികളുടെ പ്രിയ നടാണ് ബിജു മേനോൻ. സഹനടനായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടുകയായിരുന്നു. പിന്നീട് നായകനായി സിനിമകളിൽ വേഷമിട്ട നടൻ തന്റേതായ മികവ് തെളിയിക്കുകയായിരുന്നു. അയ്യപ്പനും കോശിയും, ആർക്കറിയാം തുടങ്ങിയ സിനിമകളെല്ലാം മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്.

ഇപ്പോൾ നടൻ തന്റെ ചെറുപ്പത്തിൽ ഒരു സിനിമ കാണാൻ തിയേറ്ററിൽ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഇരുമ്പഴികള്‍ എന്ന സിനിമ കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരനുമൊത്ത് പോയപ്പോൾ പൊലീസ് തല്ലിയ അനുഭവം തുറന്ന് പറയുകയാണ് നടൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്ന് പറച്ചിൽ.

Also read: കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയെന്ത്?

നടന്റെ വാക്കുകൾ:

‘ചെറുപ്പത്തില്‍ മറക്കാനാകാത്ത സിനിമാനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആ സിനിമ റിലീസാകുന്നത്. ഞാനും എന്റെ കൂട്ടുകാരനും കൂടി ക്ലാസ് കട്ട് ചെയ്ത് ഇരുമ്പഴികള്‍ കാണാന്‍ പോയി. ഞങ്ങള്‍ ചെന്നപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. കുറേ നേരം കാത്ത് നില്‍ക്കേണ്ടി വന്നു.

വലിയ തിരക്കുണ്ടായിരുന്നു ആ സിനിമക്ക്. പൊരിവെയിലത്ത് ഒരുമണിക്കൂറോളം കാത്ത് നിന്നു. ചൂട് കാരണം എന്റെ പിന്നില്‍ നിന്ന ഒരാള്‍ പുള്ളിയുടെ ഷര്‍ട്ടിന്റെ ബട്ടനെല്ലാം അഴിച്ചിട്ടാണ് നിന്നത്. അയാളുടെ കഴുത്തില്‍ വലിയൊരു മാലയുണ്ടായിരുന്നു. ഗേറ്റ് തുറന്നതും ടിക്കറ്റെടുക്കാന്‍ വേണ്ടി എല്ലാവരും ഓടി.

Also read: ​’മമിത എനിക്ക് മകളെ പോലെ; അങ്ങനെയൊരാളെ ഞാൻ അടിക്കുമോ?’- സംവിധായകൻ ബാല

ഞാന്‍ ഓടുന്ന സമയത്ത് എന്റെ പിന്നില്‍ നിന്നയാളുടെ മാല എന്റെ കൈയില്‍ കുരുങ്ങി. കൈയെടുക്കാന്‍ നോക്കിയപ്പോള്‍ ആ മാല പൊട്ടിപ്പോയി. പൊലീസ് വന്നിട്ട് മാല പൊട്ടിക്കാന്‍ നോക്കിയെന്ന് പറഞ്ഞ് എന്നെ അടിച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസമുള്ള അനുഭവമാണത്,’ ബിജു മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News