ബിജു മേനോന് നായികയായി മേതിൽ ദേവിക; ‘കഥ ഇന്നുവരെ’ നാളെ മുതൽ

ബിജു മേനോനും മേതിൽ ദേവികയും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ നാളെ തീയറ്ററുകളിലെത്തും. മേതിൽ ദേവിക ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഈ പ്രണയചിത്രത്തിനുണ്ട്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ബിജു മേനോന്റെ ഇതിന് മുൻപുള്ള ചിത്രം ‘തലവൻ’ ആണ്.

Also Read: ഇന്നും ഉറക്കം ഒഴിയണമല്ലോ…! വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലൂടെ സഞ്ചരിക്കും

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു മോഹൻ ആണ് നിർവഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News