ബിജു മേനോന്റെ ‘തുണ്ട്’ ഇനി ഒടിടിയില്‍ കാണാം

ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രം ‘തുണ്ട്’ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ചിത്രം സ്ട്രീമിങ് ആരംഭിച്ചത് നെറ്റ്ഫ്ലിക്സിലാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.

ALSO READ: ‘ജൂഡ് ആന്റണിയുടെ 2018 നെയും മറികടന്ന് മഞ്ഞുമ്മലെ പിള്ളേർ’, കേരള ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം

ബിജു മോനൊനൊപ്പം ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഉണ്ണിമായ പ്രസാദ്, അഭിരാം രാധാകൃഷ്ണൻ, ഷാജു ശ്രീധർ തുടങ്ങിയ നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥാ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. ഫെബ്രുവരി 16ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ALSO READ: ‘ഗുഡ് ബാഡ് അഗ്ലി’; പുതിയ ചിത്രവുമായി തല

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ‘തുണ്ട്’ നിർമിച്ചിരിക്കുന്നത്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് തുണ്ട് ഒരുക്കിയത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News