ബിജു മുത്തത്തിയുടെ പുസ്തകം ‘മനിതര്‍കാലം’ കവര്‍ പ്രകാശനം ചെയ്തു

biju-muthathi-manitharkalam-book

കൈരളി ന്യൂസ് ന്യൂസ് എഡിറ്റര്‍ ബിജു മുത്തത്തിയുടെ ‘മനിതര്‍കാലം’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകാശിപ്പിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ ഇന്ന് രാത്രി ഏ‍ഴിനാണ് സുഹൃദ് വലയം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പ്രകാശനം ചെയ്തത്. നടൻമാരായ ഇന്ദ്രൻസ്, ഇര്‍ഷാദ് അലി അടക്കമുള്ളവരാണ് പ്രകാശനം ചെയ്തത്.

ടിഡി രാമകൃഷ്ണന്‍, സുനില്‍ ഇളയിടം, ഹരിനാരായണന്‍ ബികെ, കരിവെള്ളൂര്‍ മുരളി, പിവി ഷാജികുമാര്‍ അടക്കമുള്ളവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ കവര്‍ പ്രകാശിപ്പിച്ചു. മലയാളി ഒരിക്കലും മറന്നുകൂടാത്ത അസാധാരണമായ നാല്‍പ്പത് ജീവിത കാഴ്ചകളാണ് പുസ്തകം.

Read Also: നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ

കിരണ്‍ ഗോവിന്ദിന്റേതാണ് ചിത്രീകരണവും കവര്‍ രൂപകല്പനയും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. ജനുവരി 9ന് വൈകിട്ട് അഞ്ച് മണിക്ക് കേരള നിയമസഭാ പുസ്തകമേളയില്‍ വെച്ച് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നടക്കും. ലേഡീസ് കമ്പാര്‍ട്ട്മെന്റിന് ശേഷമുള്ള ബിജു മുത്തത്തിയുടെ പുസ്തകമാണ് മനിതര്‍കാലം. വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തുന്ന നിയമസഭ പുസ്‌കോത്സവത്തില്‍ 350 പുസ്തക പ്രകാശനങ്ങളും 60ലധികം പുസ്തക ചര്‍ച്ചകളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News