‘എന്റെ അച്ഛന്‍ മരിച്ച അതേ റൂമിൽ, അതേ ബെഡ്ഡില്‍ അദ്ദേഹം മരണപ്പെട്ടത് ഏറെ വിഷമിപ്പിച്ചു’; ബിജു പ്രഭാകർ ഐ.എ.എസ്

ആനത്തലവട്ടം ആനന്ദന് അനുശോചനം രേഖപ്പെടുത്തി കെ എസ് ആർ ടി സി ചെയർമാൻ ബിജു പ്രഭാകർ ഐ.എ.എസ്. തന്റെ അച്ചൻ മരണപ്പെട്ട അതേറൂമിൽ, അതേ ബെഡ്ഡില്‍ വച്ചു തന്നെ അദ്ദേഹം മരണപെട്ടത് അദ്ദേഹത്തെ വ്യക്തിപരമായി ഏറെ വിഷമിപ്പിക്കുന്നു എന്ന് ബിജു പ്രഭാകർ.കെ എസ് ആർ ടി സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

Also read:അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അനുശോചന കുറിപ്പിന്റെ പൂർണ രൂപം:

പ്രിയ ആനത്തലവട്ടം ആനന്ദൻ സഖാവ് വിടവാങ്ങി…
ആദരാഞ്ജലികൾ….
സഖാവ് ആനത്തലവട്ടം ആനന്ദൻ കെ എസ് ആർ ടി സി തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി പോരാടിയതിനൊപ്പം, മാനേജുമെന്റിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് ജീവനക്കാരുടെയും കെ എസ് ആർ ടി സി എന്ന മഹാ പ്രസ്ഥാനത്തിന്റെയും പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരത്തിനായി മാനേജുമെന്റ് മുന്നോട്ടുവച്ച ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ശരിയായ വസ്തുത മനസ്സിലാക്കിയ ശേഷം പൂർണ്ണ പിന്തുണ നൽകിവന്ന ഉത്തമ തൊഴിലാളി നേതാവായിരുന്നു എന്നത് കഴിഞ്ഞ മൂന്നു വർഷത്തെ അദ്ദേഹത്തിന്റെ സമീപനവും പ്രവർത്തനങ്ങളുംകൊണ്ട് ഞാൻ തിരിച്ചറിഞ്ഞിരുന്നു.

Also read:വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

വളരെ ചെറുപ്പംമുതൽ അദ്ദേഹത്തെ അറിയാമെങ്കിലും കഴിഞ്ഞ മൂന്നു വർഷമായാണ്. കൂടുതൽ അടുത്തിടപഴകുവാനും പ്രവർത്തിക്കുവാനും കഴിഞ്ഞത്.കെ എസ് ആർ ടി സിയുമായി ബന്ധപെട്ട ദീർഘകാല കരാർ പ്രാവർത്തികമാക്കുന്നതിന്, വിവരങ്ങൾ ബോധ്യപ്പെടുത്തുന്നതിന് മാനേജുമെന്റ് ശക്തിയുക്തം വാദിക്കേണ്ടിവന്നപ്പോഴും മറ്റു യൂണിയനുകൾക്കൊപ്പം മാനേജുമെന്റിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി കെ എസ് ആർ ടി സി ക്കൊപ്പം നിന്ന് മാതൃകയായ ശ്രി. ആനത്തലവട്ടം ആനന്ദന്റെ വിയോഗം കെ എസ് ആർ ടി സി തൊഴിയാളികൾക്കും മാനേജുമെന്റിനും തീരാനഷ്ടം തന്നെയാണ്.

Also read:പ്രായവും ആരോഗ്യവും പരിഗണിക്കാതെ പ്രക്ഷോഭങ്ങളെ മുമ്പിൽ നിന്ന് നയിച്ചു; ആനത്തലവട്ടം ആനന്ദന് അനുശോചനമറിയിച്ച് മന്ത്രി പി രാജീവ്

മരിക്കുന്നതിന് നാളുകൾക്കുമുൻപ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പേവാർഡിൽ ഞാൻ ചെന്ന് കണ്ടിരുന്നു.മെഡിക്കൽ കോളേജിൽ എന്റെ അച്ഛൻ അവസാന നാളുകളിൽ കിടന്നിരുന്ന അതേ റൂമിൽ, അതേ ബഡ്ഡിൽ ആയിരുന്നു അദ്ദേഹവും കിടന്നിരുന്നത്. സന്ദർശന വേളയിൽ ഞാൻ ഇക്കാര്യം അദ്ദേഹത്തോടോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടോ പറഞ്ഞിരുന്നില്ല. ഉള്ളിലെ വിഷമം കാരണം സന്ദർശന ശേഷം തിരിച്ചു വരുമ്പോൾ എന്റെ ഡ്രൈവറോടും പി.എ യോടും ഈ വിവരം പറഞ്ഞിരുന്നു.
എന്റെ അച്ചൻ മരണപ്പെട്ട അതേറൂമിൽ, അതേ ബഡ്ഡിൽ വച്ചു തന്നെ അദ്ദേഹം മരണപെട്ടത് വ്യക്തിപരമായി എന്നെ ഏറെ വിഷമിപ്പിക്കുന്നു…
ഏറെ ദുഃഖത്തോടെ പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന് വിട ചൊല്ലുന്നു…
ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News