കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം; ബിജു പ്രഭാകര്‍

കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന് കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരെ സ്നേഹിക്കുക, അവരുടെ ക്ഷേമപ്രവര്‍‍ത്തനങ്ങള്‍‍ക്ക് മുന്‍ഗണന കൊടുക്കുക, ജോലി ചെയ്യാനായി മികച്ച സാഹചര്യമൊരുക്കുക എന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന്  ബിജു പ്രഭാകര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനാ പ്രതിനിധികളുമായി ചര്‍‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-ഓഫീസ് നടപ്പാക്കുക, സ്ഥലംമാറ്റം കഴിവതും അടുത്തടുത്ത സ്ഥലങ്ങളിലേക്കാക്കുക, ടീം വര്‍ക്ക് പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീ. ബിജു പ്രഭാകര്‍‍ പറഞ്ഞു. ജോലിയെ സ്നേഹിക്കണമെന്നും ഉപഭോക്താക്കളുമായി നല്ല സഹകരണമുണ്ടാകണമെന്നും അദ്ദേഹം നിര്‍‍ദ്ദേശിച്ചു. എല്ലാ സമീപനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ALSO READ: വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News