ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു. സര്‍ക്കാരിന്റെ നയങ്ങള്‍ തുടരുമെന്നും പറ്റിയ സമയത്താണ് ചെയര്‍മാനായി ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ താന്‍ ചെയ്തത് ശരിയെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. കെഎസ്ആര്‍ടിസി നഷ്ടത്തിലാവാന്‍ കാരണം ഓഫീസര്‍മാരുടെ കുറവാണ്. ഇലക്ട്രിക് ബസുകള്‍ ലാഭത്തിലാക്കാനായി. കെഎസ്ഇബി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പഠിച്ച ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പി ആര്‍ ദേവദാസ് സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാനത്ത് ഇപ്പോള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയാണ്. സ്വയം പര്യാപ്തത നേടാനുള്ള വഴി തേടും. കെഎസ്ആര്‍ടിസിയില്‍ താന്‍ ചെയ്തത് ശരിയെന്നും തെറ്റെന്നും വാദമുണ്ട്. ശരിയാണ് ചെയ്തതെന്ന് സര്‍ക്കാരിനും തനിക്കും ബോധ്യമുണ്ട്. എവിടെയാണെങ്കിലും താന്‍ സര്‍ക്കാരിന്റെ നയമേ പിന്തുടര്‍ന്നിട്ടുള്ളൂ. തനിക്ക് നേരെ വിമര്‍ശനങ്ങളുണ്ടാകും, അത് സ്വാഭാവികമാണ്. എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കേ ശത്രുക്കള്‍ ഉണ്ടാകൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘നിങ്ങൾക്ക് ചൂണ്ടയിടാൻ പറ്റിയ സമയമാണ്, മീനച്ചിലാറ്റിൽ നല്ല മീൻ കിട്ടും’; ടി വീണക്കെതിരായ വ്യാജ ആരോപണത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ കെ അനില്‍കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News