സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബിക്കാറാം ബിഷ്‌ണോയി കർണാടകയിൽ പിടിയിൽ

salan khan death threat

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ. സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കുകയും, പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നിന്ന് ബിക്കാറാം ബിഷ്‌ണോയി എന്നയാൾ പിടിയിലായത്. ഇയാള്‍ ഒരുമാസമായി കർണാടകയിൽ താമസിച്ചുവരികയായിരുന്നു. 32-കാരനായ ബിക്കാറാം രാജസ്ഥാന്‍ സ്വദേശിയാണ്.

Also Read; ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; റവന്യൂ വകുപ്പ് നല്‍കിയതല്ല അരി, ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ല: മന്ത്രി കെ രാജന്‍

രണ്ട് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ സൽമാൻ ഖാനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സഹോദരനാണ് താനെന്ന് അവകാശപ്പെട്ടായിരുന്നു ബിക്കാറാം പണം ആവശ്യപ്പെട്ടത്. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്‌ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം വന്നത്.

Also Read; തിരക്കുള്ള റോഡില്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; യാത്രക്കാര്‍ക്ക് രക്ഷകനായി കണ്ടക്ടര്‍, വീഡിയോ

News summary; Bikaram Bishnoi arrested for making death threats against Bollywood star Salman Khan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News