മൂവാറ്റുപുഴയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മൂവാറ്റുപുഴ ആവോലിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വെലിക്കുന്നേല്‍ ബിജുവിൻ്റെ മകന്‍ 16 വയസ്സുള്ള തേജസ് ആണ് മരിച്ചത്. കദളിക്കാട് വിമലമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.

ALSO READ: എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

ആവോലി പഞ്ചായത്ത് ഓഫീസ് റോഡില്‍ നിന്നും നടുക്കര റോഡിലേക്ക് കടക്കുന്നതിനിടെ തേജസും അമ്മ ഡാഫിനയും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തേജസ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ എട്ടരയോടെ മരണമടഞ്ഞു. ബൈക്ക് യാത്രക്കാരായ രണ്ടുപേരിൽ ഒരാളെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജിലും ഒരാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ALSO READ: ഇനി എന്തൊക്കെ കാണണം! ലാസ് വെഗാസിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News