പത്തനംതിട്ടയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇലന്തൂര്‍ വാര്യാപുരത്തിന് സമീപം ചിറക്കാലയില്‍ ആയിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പമ്പയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വെട്ടിച്ച ബസ് മതിലില്‍ ഇടിച്ചാണ് നിന്നത്. ബസിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ മരിച്ചു
Read Also: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി ബംഗ്ലാദേശ് സ്വദേശി
ടിപ്പര്‍ ലോറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കുടുംബം
കാസര്‍ഗോഡ് പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം. ആസിഫിന്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
ബായാര്‍ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫിനെ ടിപ്പര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ജില്ലാ പോലീസ് മേധാവി ഡി ശില്പയെ നേരിട്ട് കണ്ടും കുടുംബം നിവേദനം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here