വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News