കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്കപകടത്തില്‍പ്പെട്ടു; അച്ഛനും മകനും മരിച്ചു

കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. ദേശീയപാത പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും, മകനും മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ALSO READ:കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവര്‍: മുഖ്യമന്ത്രി

പുന്തല കണ്ടത്തില്‍ പറമ്പില്‍ സുദേവ് (43), മകന്‍ ആദിദേവ്(12)എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനിത(36)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു കുടുംബം. റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബൈക്ക് നിയന്ത്രണം തെറ്റി സൈക്കിളില്‍ പോയ മത്സ്യവ്യാപാരിയെ ഇടിച്ച ശേഷം പിന്നാലെ വന്ന ടാങ്കര്‍ ലോറിയില്‍ തട്ടിമറിഞ്ഞാണ് അപകടം. അച്ഛനും മകനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

ALSO READ:ക്ഷേമ പെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ആഘോഷകാലത്ത് ലഭിക്കുക 4800 രൂപ വീതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News