ചേലക്കരയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു

തൃശ്ശൂര്‍ ചേലക്കരയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. അന്തിമഹാകാളന്‍ കാവ് കളത്തൊടി വിശ്വനാഥന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് കത്തിയത്.

READ ALSO:ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡു സര്‍ക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ

കഴിഞ്ഞ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട വിശ്വനാഥന്‍ ഉടന്‍ തന്നെ പുറത്തിറങ്ങുകയും വീട്ടുകാരുടെ സഹായത്താല്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയുമായിരുന്നു. ഇതിനിടെ വീടിന്റെ മേല്‍ക്കൂരയിലേക്കും തീ പടര്‍ന്നെങ്കിലും ആളപായമില്ല.

READ ALSO:ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം; 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍

അതേസമയം തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News