തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22) ആണ് മരിച്ചത്. ശനി രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിന് മുന്‍പിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

READ ALSO:വാകേരിയില്‍ വീണ്ടും കടുവ; ഭീതിയില്‍ നാട്ടുകാര്‍

രണ്ടു ബൈക്കുകളിലായി നാല് പേരുണ്ടായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടന്‍ (35) മരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അറഫാന്‍ മരിച്ചത്.

READ ALSO:തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here