അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു

bike-accident

തൃശൂര്‍ കൊട്ടേക്കാട് അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട് വച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ബൈക്കില്‍ നിന്ന് ഉടനെ പെട്രോള്‍ ലീക്ക് ആയി.

Read Also: താമരശേരി ചുരത്തിലെ അപകട യാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

പെട്രോള്‍ ലീക്ക് ആയ വിവരം അറിയാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെ ആളിക്കത്തുകയായിരുന്നു. ബൈക്ക് യാത്രികന് സാരമായി പൊള്ളലേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. പരിക്കേറ്റയാളെ തൃശൂര്‍ ദയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also: കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

News Summary: A young man was burnt after his bike caught fire in an accident in Kottekkad, Thrissur. The bike met with an accident at Kottekkad on the Thrissur-Varadiam route at around 9 pm on Tuesday. Petrol leaked from the bike immediately.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News