കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിച്ചു; ബൈക്ക് യാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു

കൊല്ലം ചവറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തി നശിച്ചു. ബൈക്ക് യാത്രികൻ കായംകുളം സ്വദേശി പ്രണവിന് പരുക്കേറ്റു. ചവറ എ.എം.സി ജംക്ഷനിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കായംകുളത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കരുനാഗപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന സ്ത്രീയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

Also Read; അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തി നശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. ക്രെയിൻ എത്തിച്ച് ഇരുവാഹനങ്ങളും മാറ്റിയ ശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രണവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read; തമിഴ്‌നാട്ടിൽ അന്ധവിശ്വാസ കൊലപാതകം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News