ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂർ ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ആരംപറമ്പിൽ വീട്ടിൽ രഞ്ജിത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെ ചാലക്കുടി മേട്ടിപ്പാടത്തായിരുന്നു അപകടം.

ALSO READ: ‘അത് കങ്കണയ്ക്കുള്ള അടിയല്ല, കർഷകരെ വേട്ടയാടിയ സകലർക്കുമുള്ളത്’, ആരാണ് കുല്‍വീന്ദര്‍ കൗര്‍? അറിയേണ്ട ഏഴ് കാര്യങ്ങള്‍

വെള്ളികുളങ്ങര സ്വദേശിയായ രഞ്ജിത്ത് ചാലക്കുടിയിൽ വെൽഡിങ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. രാത്രിയിൽ ചാലക്കുടിയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. മുന്നിൽ പോയിരുന്ന പിക്കപ്പ് വാൻ പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ചാലക്കുടി താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News