ഹെൽമെറ്റും ലൈസെൻസും ഇല്ല; ബൈക്കോടിച്ചതിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ് നടത്തിയതിനാണ് പിഴ ചുമത്തിയത്. 17 വയസ്സാണ് മകന്റെ പ്രായം. ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് പിഴ ഈടാക്കിയത്. 1000 രൂപയാണ് പിഴയായി ചുമത്തിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ.

ALSO READ: ഹിമാചലിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

രജനികാന്തിൻ്റെ മകൾ ഐശ്വര്യയും ധനുഷും വേർപിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ മകൻ രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം എന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയമലംഘനം നടന്നിരിക്കുന്നത്.

ALSO READ: മഹിളാ കോണ്‍ഗ്രസ് നേതാവിന്റെയും ഭര്‍ത്താവിന്റെയും തട്ടിപ്പ് മറച്ചുവച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ; കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News