മലപ്പുറത്ത് ബൈക്ക് യാത്രികൻ വെന്തുമരിച്ചു

അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ലോറിക്കടിയിൽ അകപ്പെട്ട ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലും തീപിടിക്കുകയയിരുന്നു. താനൂരിൽ നിന്നെത്തിയ അ​ഗ്നിരക്ഷ സേനയും പ്രദേശവാസികളും ചേർന്ന് ലോറിയുടെ ഡീസൽ ടാങ്കിലേക്ക് തീപിടിക്കും മുമ്പ് തീയണച്ചു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട നവാസിൻ്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News