തൃശ്ശൂരില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂര്‍ പറപ്പൂക്കരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടില്‍ കുട്ടന്റെ മകന്‍ 50 വയസ്സുള്ള സുധീര്‍ ആണ് മരിച്ചത്. രാവിലെ 8 മണിയോടെ പറപ്പൂക്കരക്ക് സമീപം മുത്രത്തിക്കരയിലായിരുന്നു അപകടം.

Also Read: ചക്രവാതച്ചുഴി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

വെള്ളിക്കുളങ്ങരയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News