കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

വടകര അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ
ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മോന്തോൽ കടവ് സീതി പീടിക റോഡിൽ വെച്ച് ബൈക്ക് യാത്രികനായ ആകാശിനെ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ബൈക്കിൽ നിന്നും തെറിച്ച് വീണ് കാലിനും കൈക്കും പരിക്കേറ്റ ആകാശിനെ മാഹി ഗവ. ആശുപത്രിയിലും തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയിൽ പന്നി ശല്യം രൂക്ഷമാണ്.

also read: മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആടു മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്.

അതേസമയം വയനാട്‌ പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത്‌ നിന്ന് ഒന്നര കിലോമീറ്ററോളം മാറിയാണ്‌ ഇന്ന് പരിശോധന. തൂപ്ര അങ്കണവാടിക്ക്‌ സമീപം ചന്ദ്രൻ എന്നയാളുടെ ആടിനെ കടുവ ഇന്ന് പുലർച്ചെ ആക്രമിച്ചു കൊന്നിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News