യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട്; പൊലീസുകാരന് സസ്‌പെന്‍ഷൻ; വീഡിയോ

ബൈക്കുകളുമായി യുവാക്കൾ നിരത്തുകളിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കാറുണ്ട്. എന്നാൽ റീൽസുകളുടെ കാലം വന്നതോടെ ഇത്തരം പ്രകടനങ്ങൾ യുവാക്കൾ റീൽസ് ആക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ളവർക്കെതിരെ പലപ്പോഴും പൊലീസ് കടുത്ത പിഴ ചുമത്താറുണ്ട്. എന്നാല്‍, വേലി തന്നെ വിളവ് തിന്നാലോ? പൊലീസ് തന്നെ ഇത്തരത്തില്‍ മാസ് ഡ്രൈവിങ്ങ് നടത്തി റീല്‍ ആക്കിയാല്‍ എന്ത് ചെയ്യും? ഇത്തരത്തിൽ ഉത്തർപ്രദേശിൽ ഒരു പൊലീസുകാരൻ ബൈക്കിൽ സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സന്ദീപ് കുമാര്‍ ചൗബെ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് ഇത്തരത്തിൽ ബൈക്ക്സ്റ്റണ്ട് ചെയ്തത്.

also read :കഞ്ചിക്കോട് കാർ തടഞ്ഞു നിർത്തി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

സന്ദീപ് കുമാര്‍ ചൗബെ പൊലീസ് യൂണിഫോം അണിഞ്ഞ് ബൈക്കുമായി നിരത്തില്‍ സ്റ്റണ്ടിങ്ങ് നടത്തിയ വീഡിയോ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ വീഡിയോ പ്രചരിച്ചതോടെ ഇയാൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത പണിയാണ് കിട്ടിയിരിക്കുന്നത്. വീഡിയോ പോസ്റ്റുചെയ്ത സന്ദീപ് കുമാര്‍ ചൗബെയെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടിയില്‍ ഇരിക്കെ നിയമവിരുദ്ധമായി ബൈക്ക് അഭ്യാസം നടത്തിയത്തിന് നിയമ നടപടി എടുക്കുമെന്നും, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ.ഗൗരവ് ഗ്രോവര്‍ അറിയിച്ചു.

also read : സർക്കാരോ രഞ്ജിത്തോ ഇടപെട്ടിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം: ഗൗതം ഘോഷ്

പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ പേഴ്‌സണല്‍ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, ഈ നിര്‍ദേശത്തിന്റെ നേരിട്ടുള്ള ലംഘനമാണ് സന്ദീപ് നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് മേധാവി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News