ബാലരാമപുരത്ത് വീടിന് മുന്നിലിരുന്ന ബൈക്ക് മോഷ്ടിച്ചു: പ്രതികളുടെ സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം ബാലരാമപുരത്ത് വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് നാല് അംഗ സംഘം മോഷ്ടിച്ചു കടന്നു. ബാലരാമപുരം അമ്മന്‍കോവില്‍ ഇടവഴിയില്‍ ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് നാല് അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ മോഷണം. ഉണ്ണിയുടെ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തിലെറെ രൂപ വിലവരുന്ന ബൈക്ക് ഹാന്റില്‍ ലോക്ക് പൊട്ടിച്ച് സ്റ്റാര്‍ട്ടാക്കി ബൈക്കുമായി കടന്നു.

Also Read: വിവാഹം മുടങ്ങിയെന്നാരോപിച്ച് വൃദ്ധനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി; കോട്ടക്കലിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ

ഈ ബൈക്കിന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനായി ഹാന്റില്‍ തകര്‍ക്കുന്നതിന് ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് അടുത്തിരുന്ന ബൈക്ക് മോഷിടിച്ച് കടന്നു. ബാലരാമപുരത്ത് അടുത്തിടെയായി മോഷണവും പെരുകുകയാണ്. മോഷണത്തിനെത്തിയ നാലുപേരും യുവാക്കളാണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നു വരുന്നു.

Also Read: ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്ന് വീണു; ഏഴോളം പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News