കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പാച്ചല്ലൂര്‍ മൊണ്ടിവിള തടിമില്ലിന് സമീപം കെ. എച്ച് വീട്ടില്‍ ഹമീസ് (23), പൂന്തുറ പളളിത്തെരുവ് ലൗവ്‌ലി റോഡ് തൗഫീക് എന്ന ആഷിക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ പൂന്തുറ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കരിങ്കുളം സെന്റ് ജോസഫ് ഹൗസില്‍ ആന്റണി ജോസഫിന്റെ ബൈക്കാണ് ഇവര്‍ കവര്‍ന്നത്.

ALSO READ:കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

പൊലീസ് പ്രതികളില്‍ നിന്ന് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് റോഡരികില്‍ പാര്‍ക്കുചെയ്ത് ആന്റണി ജോസഫ് പൂട്ടിവെച്ചത്. മുട്ടത്തറ ബൈപ്പാസിന് സമീപമുളള സ്വകാര്യ സ്ഥാപനത്തിന്റെ സമീപത്ത് കേടായ ബൈക്ക് ഒതുക്കിവെക്കുകയായിരുന്നു. അടുത്തദിവസം ബൈക്ക് എടുക്കാനായി എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടര്‍ന്ന് ജോസഫ് പൂന്തുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പഴഞ്ചിറ റോഡില്‍ നിന്ന് ബൈക്ക് കണ്ടെത്തി.

ALSO READ:ഏ‍ഴ് വര്‍ഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ആള്‍ ഇപ്പോള്‍ കാര്‍ ക്യാബ് സര്‍വീസ് നടത്തുന്നു, ഞെട്ടിക്കുന്ന ജീവിതകഥ തമി‍ഴ്നാട്ടില്‍ നിന്ന്

സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പൂന്തുറ എസ്.എച്ച്.ഒ. സാജു, എസ്.ഐ.മാരായ വി. സുനില്‍, ജയപ്രകാശ്, ബിജുകുമാര്‍, എസ്.സി.പി.ഒ. സാബു, സി.പി.ഒ.മാരായ അനീഷ്, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News