രാജസ്ഥാനിൽ അടുത്തിടെ നടന്ന ഒരു സംഭവത്തെ തെളിവ് സഹിതം പൊളിച്ചടുക്കിയിരിക്കുകയാണ് ഒരു വ്ലോഗർ. സംഭവം വേറെ ഒന്നും അല്ല, പതുക്കെ ഇടവഴിയിലൂടെ പോവുകയായിരുന്ന കാറിലേക്ക് റോങ് സൈഡിലൂടെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് ഒരു പൊലീസുകാരന്റെ മകളായതിനാല്‍ കേസും പൊല്ലാപ്പും എല്ലാം ബൈക്ക് വന്നിടിച്ച കാര്‍ ഡ്രൈവറുടെ പേരിലായെന്നതാണ് വ്ലോഗറുടെ വീഡിയോയിലെ ആരോപണം.
രാജസ്ഥാനില്‍ നടന്ന ഒരു വാഹനാപകടത്തേയും തുടര്‍ന്നുണ്ടായ പൊലീസ് കേസിന്റേയും ന്യായത്തെ ചോദ്യം ചെയ്യുന്നത് പ്രതീക് സിങ് എന്ന യൂട്യൂബറാണ്. സംഭവം ഉണ്ടാക്കുന്നത് രാജസ്ഥാനിലെ ബില്‍വാരയില്‍ വെച്ചാണ് ബൈക്ക് ടാറ്റ ടിഗോര്‍ കാറുമായി കൂട്ടിയിടിച്ചത്. യൂട്യൂബർ വീഡിയോ ചെയ്തിരിക്കുന്നത് കാറിന്റെ ഡാഷ് ക്യാം വഴി ചിത്രീകരിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ്. തന്റെ വ്യൂവേഴ്‌സില്‍ ഒരാളാണ് അപകടത്തില്‍പെട്ടതെന്നും ഇയാളെ വ്യാജ കേസിലാണ് കുടുക്കിയിരിക്കുന്നതെന്ന് വീഡിയോ പരിശാധിച്ചാല്‍ വ്യക്തമാവുമെന്നും പ്രതീക് പറയുന്നു.
Also read:സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണോ മുംബൈയിലേക്ക് മാറിയത്; മറുപടി നൽകി ജ്യോതിക
രാജസ്ഥാനിലെ ബില്‍വാര പൊലീസ് ലൈനിനോടു ചേര്‍ന്നുള്ള വഴിയിലാണ് സംഭവം ഉണ്ടാകുന്നത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ താഴെ മാത്രമാണ് കാറിന്റെ വേഗതയെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീതികുറഞ്ഞ റോഡും വഴിയില്‍ കിടന്നിരുന്ന ആടുമാടുകളും ഇതിന് കാരണമായി. ഇടതുവശത്തേക്കു തിരിയാനായി ശ്രമിക്കുന്നതിനിടെ പെട്ടന്ന് റോങ് സൈഡ് അമിതവേഗതയില്‍ ഒരു ബൈക്ക് കയറി വരുന്നതാണ് കാണുന്നത്. ബൈക്ക് നിമിഷ നേരം കൊണ്ടുതന്നെ കാറില്‍ ഇടിക്കുകയും യാത്രികരായിരുന്നവര്‍ വീഴുകയും ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here