കറക്‌ട് സമയം; തെരുവ് നായ്ക്കളിൽ നിന്ന് 12 വയസുകാരനായ രക്ഷിച്ച് ബൈക്ക് യാത്രികൻ; വീഡിയോ

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് 12 വയസ്സുകാരനായ കുട്ടിയെ രക്ഷിച്ച് ബൈക്ക് യാത്രികൻ. വര്‍ക്കല നടയറയില്‍ ആണ് സംഭവം. മദ്‌റസയില്‍ നിന്നും രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ അത് വഴി വന്ന ബൈക്ക് യാത്രികനായ ഇര്‍ഷാദ്‌ ബൈക്ക് നിർത്തി ഉടൻ തന്നെ തെരുവ് നായകളെ ഓടിക്കുകയായിരുന്നു.

also read: വിസ്മയിപ്പിക്കുന്ന മൗണ്ട് എവറസ്റ്റിന്റെ ആകാശ ദൃശ്യം; കാണാം വീഡിയോ…

വർക്കല നടയറ ചരുവിള വീട്ടില്‍ നജീബ് സജ്‌ന ദമ്പതികളുടെ മകന്‍ ആസിഫ് ആണ് ആക്രമണത്തിന് ഇരയായത്. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം സംഭവസമയം അതുവഴി കടന്നുവന്ന സമയോചിതമായ ഇടപെടല്‍ മൂലം മാത്രമാണ് കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയതെന്നാണ് ആസിഫിന്റെ മാതാപിതാക്കള്‍ പറഞ്ഞത്.

also read: മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News