ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പട്ടാമ്പിയില്‍ ബസ് ഡ്രൈവറെ ബൈക്ക് യാത്രികന്‍ കുത്തിപരുക്കേല്‍പ്പിച്ചു. ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഓങ്ങല്ലൂര്‍ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ ആഷിഖിനെ മര്‍ദ്ദിച്ചത്.
പട്ടാമ്പിയിലേക്ക് പാലക്കാട് നിന്ന് വരുന്ന ദര്‍ശന്‍ ബസിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബസില്‍ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാന്‍ സ്ഥലം നല്‍കയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ബസ് ഡ്രൈവറുടെ പരാതിയില്‍ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികന്‍ അലിക്കെതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here