ഇതൊക്കെയെങ്ങനെ ! മുതലയുമായി ബൈക്കില്‍ പോകുന്ന യുവാക്കള്‍; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

crocodile

കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ഗുജറാത്തും സമീപപ്രദേശങ്ങളും. വഡോദര നഗരത്തിന് സമീപത്തെ വാല്‍മീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വഡോദരയില്‍ വനം വകുപ്പിന്റെ സ്‌കൂട്ടറില്‍ മുതലയെ കടത്തുന്ന വീഡിയോ ആണ്. മുതലയുടെ വായും കാലും കയറുകൊണ്ട് ബന്ധിച്ച് സ്‌കൂട്ടറിന്റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയില്‍ വച്ചാണ് യുവാക്കള്‍ മുതലയുമായി പോകുന്നത്.

യുവാക്കള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)യുടെ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒറ്റ ദിവസം കൊണ്ട് വീഡിയോ ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന രണ്ട് പേരാണ് മുതലയുമായി പോകുന്നത്.

വീഡിയോ എക്ലില്‍ പങ്കുവച്ച് കൊണ്ട് ദിക്ഷിത് സോണി ഇങ്ങനെ എഴുതി, ‘ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് മുതല ഓര്‍ക്കും. രണ്ട് യുവാക്കള്‍ വിശ്വാമിത്ര നദിയില്‍ നിന്ന് മുതലയെ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നു. ‘

നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിന് സമീപത്തെ ഒരു വീടിന്റെ ടെറസില്‍ ഒരു മുതലയെ ഇരിക്കുന്ന വീഡിയോയും നായയെ കടിച്ചെടുത്ത് കൊണ്ടുപോകുന്ന മുതലയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.

Also Read : കാലിന് പരിക്കേറ്റ മയിലിനെ എറിഞ്ഞ് വീഴ്ത്തി, കൊന്ന് കറിവെച്ചു; കിട്ടയത് എട്ടിന്റെ പണി

വിശ്വാമിത്രി നദിയില്‍ ഏകദേശം 440 മുതലകളുണ്ടെന്നാണ് കണക്ക്. 24 മുതലകളെയാണ് ഇതിനകം ജനവാസ മേഖലകളില്‍ നിന്ന് പിടികൂടിയത്. ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News