തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തത്തില്‍ ബൈക്കുകള്‍ കത്തി നശിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. മുകളിലെ വൈദ്യുത ലൈനില്‍ നിന്നും താഴേക്ക് തീപ്പൊരി വീണാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Also Read: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം: മുഖ്യമന്ത്രി

ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി സിന്തറ്റിക് ഫോം ഉപയോഗിച്ചാണ് തീയണച്ചത്. നൂറോളം ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News