ദുബായിൽ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ പിടിച്ചെടുത്തു

ദുബായിൽ ആർടിഎ അധികൃതർ നടത്തിയ പരിശോധനയിൽ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ പിടിച്ചെടുത്തു. 11,000 ബൈക്കുകൾ പരിശോധിച്ചതിൽ നിന്നാണ് രജിസ്‌ട്രേഷനില്ലാത്തതും, ഇൻഷൂറൻസില്ലാത്തതും, റോഡിലിറക്കാൻ യോഗ്യതയില്ലാത്തതുമായ 44 ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ഇല്ലാത്ത 33 ഇലക്ട്രിക് ബൈക്കുകളും കണ്ടെത്തി. ഏറ്റവും കൂടുതൽ ഡെലിവറി റൈഡർമാരുള്ള ഹെസ്സാ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ്, ജുമൈറ, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലായിരുന്നു പരിശോധന. നിയമ ലംഘനം നടത്തിയ 1200 പേർക്ക് പിഴയും ചുമത്തി. ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കാത്ത ഡെലിവറി റൈഡർമാരെയും പിടികൂടിയതായി അധികൃതർ അറിയിച്ചു .

also read: യുഎഇയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് ഇത്രയധികം വാഹനാപകടങ്ങൾ

യു.എ.ഇയിലെ ഫുജൈറയിൽ ഈ വർഷം ഒക്ടോബർ വരെ 9,901 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. അപകടങ്ങളിൽ 10 പേർക്ക് ജീവൻ നഷ്ടമാവുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത് ഒക്ടോബറിലാണ്.

അതേസമയം അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ ഒരുമാസത്തെ ട്രാഫിക് ക്യാംപെയ്ൻ ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്‌മെന്‍റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News