‘ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവം’; അഭിഭാഷക സുപ്രീംകോടതിയില്‍

ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ വേട്ടയാടി കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവമെന്ന് അഭിഭാഷക ശോഭ ഗുപ്ത. കേസിലെ പതിനൊന്ന് കുറ്റവാളികളുടേയും ശിക്ഷ ഇളവ് നല്‍കി ജയില്‍ മോചിതരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ബില്‍ക്കീസ് ബാനുവിന് വേണ്ടിയാണ് ശോഭ ഗുപ്ത ഹാജരായത്.

also read- കോസ്റ്ററിക്കന്‍ ഫുട്‌ബോളറെ കടിച്ചുകൊന്ന ശേഷം മൃതദേഹവുമായി നീങ്ങുന്ന മുതല; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കേസിലെ പ്രതികള്‍ ബില്‍ക്കീസ് ബാനുവിന്റെ ചിരപരിചയക്കാരായിരുന്നുവെന്ന് അഡ്വ. ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. തങ്ങളെ ഉപദ്രവിക്കരുതെന്ന് അവള്‍ ഒരു സഹോദരിയെപ്പോലെ അക്രമികളോട് അപേക്ഷിച്ചിരുന്നു. പെട്ടെന്നുണ്ടായ അക്രമമായിരുന്നില്ല അത്. മുസ്ലിങ്ങളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹികളെ പോലെയായിരുന്നു കുറ്റവാളികള്‍ ബില്‍ക്കീസിനെ പിന്തുടര്‍ന്നത്. ‘ഇവര്‍ മുസ്ലിങ്ങകളാണ്, ഇവരെ കൊല്ലൂ’ എന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് അക്രമം അഴിച്ചുവിട്ടത്. അഞ്ചുമാസം ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ആദ്യത്തെ കുഞ്ഞിനെ കല്ലുകൊണ്ട് അടിച്ച് കൊല്ലുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വവും വര്‍ഗീയ വിദ്വേഷവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നുവെന്നും ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

Also read- രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം

ശിക്ഷാഇളവ് നല്‍കി 2022 ഓഗസ്റ്റ് 15 ന് കുറ്റവാളികളെ വിട്ടയച്ച വിവരം അവര്‍ പുറത്തിറങ്ങി ജയിലിന് പുറത്ത് ആഘോഷം നടത്തിയ വാര്‍ത്ത കണ്ടപ്പോഴാണ് ബില്‍ക്കീസ് അറിഞ്ഞതെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. കുറ്റവാളികള്‍ക്ക് ഇളവ് അനുവദിച്ചതിനെ എതിര്‍ത്ത ഗുപ്ത, മാപ്പുനല്‍കാന്‍ കഴിയാത്ത സ്വഭാവമുള്ള കുറ്റമാണ് അവര്‍ ചെയ്തതെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News