ബിൽക്കിസ് ബാനു കേസ്: തന്ത്രങ്ങൾ നടപ്പിലാക്കാതെ വന്നതോടെ അർധരാത്രിയിൽ 11 പ്രതികളും കീഴടങ്ങി

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും കീ‍ഴടങ്ങി. പ്രതികള്‍ കീ‍ഴടങ്ങിയത് ഇന്നലെ രാത്രി 11.45 ന് ഗോധ്ര ജയിലില്‍. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും വ്യക്തമാക്കി.

ALSO READ: ‘മറക്കരുത്, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍’: വൈറലായി സോഷ്യല്‍ മീഡിയയിലെ ചിത്രം

അതേസമയം, കീഴടങ്ങാൻ കൂടുതൽസമയം ആവശ്യപ്പെട്ട് കുറ്റവാളികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി പ്രതികളുടെ ഹർജികൾ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News