ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതില്‍ ആശ്വാസം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കിയതില്‍ ആശ്വാസമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പ്രതികളെ അനുകൂലിച്ചവര്‍ക്കെതിരെ ഏതുതരത്തിലുള്ള നടപടിയാണ് എടുക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹമുണ്ടെന്ന്  ഡോ ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

Also Read: “ഉന്നത സ്ഥാനങ്ങളിലെത്താൻ പോകേണ്ടത് വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിലല്ല”: ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ

ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്ന നടപടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത് അത്തരത്തില്‍ നോക്കുമ്പോള്‍ ഈ നടപടി ആശ്വാസകരമാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൈരളിന്യൂസിനോട് പറഞ്ഞു. ബില്‍ക്കിസ് ബാനു കേസില്‍ അനുകൂലമായ വിധി വൈകിയാണ് വരുന്നതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News