ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി വരുമ്പോള്‍ ഈ വനിതകളെയും കൂടി നമ്മള്‍ ഓര്‍ക്കേണ്ടതായിട്ടുണ്ട്. സിപിഐഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയിത്ര, മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ രേവതി ലോള്‍, സാമൂഹിക പ്രവര്‍ത്തക എന്നിവരാണ് ആ നാല് വനിതകള്‍.
11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഈ നാല് വനിതകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബില്‍ക്കിസ് ബാനുകേസിലെ പ്രതികള്‍ വീണ്ടും ജയിലിലേക്ക് പോകുമ്പോള്‍ നീതി നിഷേധത്തിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ ഇവരെ പരാമര്‍ശിക്കാതിരിക്കാനാകില്ലല്ലോ.
Also Read: ബില്‍ക്കിസ് ബാനു കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പി ബി
അതിരൂക്ഷ വിമര്‍ശനങ്ങളാണ് കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീം കോടതി ഉയര്‍ത്തിയത്. പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചെന്നും, ശിക്ഷാ ഇളവിന് വേണ്ടി പ്രതികള്‍ സത്യം മറച്ചുവെച്ചെന്നും സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസ് ബി വി നഗരത്‌നയുടെ ബെഞ്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here