ബില്‍ക്കിസ് ബാനുവിന്റെ പോരാട്ടത്തിന് മുന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുട്ടു മടക്കുന്നു, മോദിയുടെ തൃശൂർ സന്ദർശനം വെറും പ്രഹസനം മാത്രം

ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ഗുജറാത്ത് സര്‍ക്കാരിന് മാത്രമല്ല ബിജെപിക്കും വലിയ തിരിച്ചടിയാവുകയാണ്. സ്ത്രീ സുരക്ഷയടക്കം പ്രധാനമന്ത്രി കൊട്ടിഘോഷിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത്. ബിജെപി ബന്ധം എന്നത് കൊണ്ട് മാത്രമായിരുന്നു കൂട്ട ബലാത്സംഘത്തിലെ പ്രതികളെ വെറുതേ വിടാനുള്ള സര്‍ക്കാര്‍ തീരുമാനം.

ALSO READ: സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രാലയം

ഗുജറാത്ത് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അവകാശമില്ലെന്നും പ്രതികളുമായി സര്‍ക്കാര്‍ ഒത്തു കളിച്ചു എന്നതടക്കമുള്ള വിമശനത്തോടെ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുമ്പോള്‍ അത് ബിജെപിക്കും ഗുജറാത്ത് സര്‍ക്കാരിനും മാത്രമല്ല മോദി സര്‍ക്കാരിനും ഏറ്റ വലിയ തിരിച്ചടി കൂടിയാണ്. സ്ത്രീ സുരക്ഷയെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന മോദി സര്‍ക്കാര്‍ കൂട്ട ബലാത്സംഘക്കേസിലെ 11 പ്രതികളെ ബിജെപി സര്‍ക്കാര്‍ തന്നെ വെറുതേ വിട്ടപ്പോള്‍ മൗനം പാലിച്ചു. വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍പ്പോഴും ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. പീഢനക്കേസിലെ പ്രതികള്‍ ജയില്‍ മോചിതരായപ്പോള്‍ ബിജെപി അവരെസ്വീകരിച്ച് മാലയിട്ടും, മധുരം നല്‍കിയും, പിന്നീട് ബിജെപിയുടെ പല പരിപാടികളിലും ഈ പ്രതികളെ കാണാന്‍ കഴിഞ്ഞു.

ALSO READ: “കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന കേന്ദ്ര ഗവണ്മെന്റിനുണ്ടായ ശക്തമായ തിരിച്ചടി, ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി”: സിഎസ് സുജാത

ബിജെപി ബന്ധം തന്നെയായിരുന്നു കൂട്ട ബലാത്സംഘക്കേസിലെ പ്രതികളെ വെറുതേ വിടാനുള്ള തീരുമാനത്തിന് പിന്നില്‍. അതും രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു കേസിലും. ബിജെപി സര്‍ക്കാരിന്റെ നടപടി വിരല്‍ ചൂണ്ടുന്നത് അവരുടെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതര്‍ എന്ന ചോദ്യത്തിലേക്കാണ്. ബില്‍ക്കിസ് ബാനുവിന്റെ പോരാട്ടത്തിന് മുന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുട്ടു മടക്കുമ്പോള്‍ ബിജെപി ഇനി സ്ത്രീ സുരക്ഷയില്‍ എങ്ങനെ വോട്ട് തേടുമെന്ന ചോദ്യം ബാക്കിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News