ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കിരണമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. അംബേദ്‌കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടന ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും അവർക്ക് വലുത്ത് മനുസ്‌മൃതിയാണെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി.

Also Read: വിജയ് മക്കൾ ഇയക്കം; ദളപതി വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു

ഗുജറാത്ത് കലാപത്തിലെ ഇര ബിൽക്കിസ് ബാനുവിന് നീതി ലഭ്യമാക്കാൻ പോരാടിയ ആൾ എന്ന നിലയിലാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡണ്ടുമായ സുഭാഷിണി അലിക്ക് തൃത്താലയിൽ സ്വീകരണം നൽകിയത്. സിപിഐഎം തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സുഭാഷിണി അലിയെ ഷാളണിയിച്ച് സ്വീകരിച്ചു.

Also Read: സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കിരണമാണെന്നും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സുഭാഷിണി അലി സ്വീകരണ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. അംബേദ്‌കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടന ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും അവർക്ക് വലുത്ത് മനുസ്‌മൃതിയാണെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി. ബിൽക്കിസ് ഭാനുവിന് നീതി ഉറപ്പാക്കാൻ പോരാടിയ വനിത ആയത് കൊണ്ട് മാത്രമല്ല, സുഭാഷിണി അലി തൃത്താലയുടെ വീരപുത്രിയായത് കൊണ്ടുകൂടിയാണ് അവർക്ക് സ്വീകരണം നൽകുന്നതെന്ന് ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ സെക്രട്ടറിയേറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം പി.എൻ മോഹനൻ, തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News