ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ബില്‍കിസ് ബാനു കേസില്‍ കീഴടങ്ങാന്‍ സാവകാശം തേടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ പ്രതികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കീഴടങ്ങാന്‍ നാലാഴ്ച മുതല്‍ ഞായറാഴ്ച വരെ സമയം ആവശ്യപ്പെട്ടുകൊണ്ട് 3 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അഞ്ച് മിനിറ്റ് മാത്രമെടുത്താണ് പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കിയത്.

Also Read: ‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

ഗോവിന്ദ് ഭായ്, മിഥേഷ് ചിമന്‍ലാല്‍ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ ഞായറാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്കു മുന്‍പാകെ ഹാജരാകണം എന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സുപ്രീംകോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയത്. പ്രതികള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല.

ഹര്‍ജി തള്ളിയ സുപ്രീംകോടതി തന്നെ പ്രതികള്‍ കീഴടങ്ങണമെന്ന ശാസനം നല്‍കി. ബില്‍കിസ് ബാനുവിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ച് തന്നെയാണ് പ്രതികളുടെ ഹര്‍ജിയും പരിഗണിച്ചത്. സുപ്രീം കോടതിയുടെ വിധി വന്നതിനു പിന്നാലെ കേസിലെ 11 പ്രതികളും ഒളിവില്‍ പോയിരുന്നു. പ്രതികളെ ഒളിവില്‍ കഴിയാന്‍ ഗുജറാത്തിലെ ബിജെപി സംഘപരിവാര്‍ നേതൃത്വം സഹായിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു. കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു ഉള്ള ഹര്‍ജി തള്ളിയതോടെ പ്രതികള്‍എല്ലാവരും ഞായര്‍ഴച്ച തന്നെ ജയിലില്‍ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News