പീഡനം നടക്കുമ്പോൾ അഞ്ചു മാസം ഗർഭിണി, കുഞ്ഞിനെ കല്ലിലേക്ക് എടുത്തെറിഞ്ഞു: ബിൽക്കീസ് ബാനുമാർ മണിപ്പൂരിൽ പുനർജനിക്കുമ്പോൾ

മണിപ്പൂരിന് ഇത് പുതിയ ചിത്രമാണെങ്കിൽ ഗുജറാത്തിനും ബിജെപി ഭരിച്ചിരുന്ന മറ്റ് സംസഥാനങ്ങൾക്കും ബലാത്സംഗവും, കൊലപാതകങ്ങളും വെറും തുടർക്കഥകൾ മാത്രമാണ്. ലജ്ജ തോന്നുന്നു എന്ന് മാത്രം പറഞ്ഞ് പ്രധാനമന്ത്രി ഒരു കലാപത്തെ സാധാരണവത്കരിക്കുമ്പോൾ ഇന്ത്യയിലെ നീതിയും ന്യായവും വീണ്ടും പ്രതിക്കൂട്ടിലേക്ക് മാറ്റി നിർത്തപ്പെടുകയാണ്. 2022 ൽ തന്റെ കുന്നിൻമുകളിലുള്ള വീട്ടിൽ വച്ച് 11 പേർ ചേർന്ന് ക്രൂര ബലാത്സംഗം ചെയ്ത് ശിഥിലമാക്കിയ ബിൽക്കിസ് ബാനുവിന്റെ കഥ അറിഞ്ഞ ഒരു മനുഷ്യർക്കും മണിപ്പൂർ വിഷയത്തിൽ അത്ഭുതങ്ങൾ തോന്നേണ്ട ആവശ്യം തന്നെയില്ല.

Also Read: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

‘എന്റെ കുടുംബത്തിലെ നാലു പുരുഷൻമാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ
വിവസ്ത്രയാക്കപ്പെടുകയും ബലാത്സംഗത്തിനിരയാവുകയും ചെയ്തു. എന്റെ ഉമ്മയെ എന്റെ
മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക്
വലിച്ചെറിഞ്ഞു. ആ കുഞ്ഞു ശിരസ് കല്ലിൽ തട്ടി ചിതറിയപ്പോൾ തകർന്നത് എന്റെ
ഹൃദയമാണ്. ക്രൂരമായ ബലാത്സംഗത്തിന് അവരെന്നെ ഇടയാക്കി. അവിടെ
ഉണ്ടായിരുന്നവർ ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു. അവരുടെ കാലുകൾ
എന്റെ വയറ്റിൽ അമർന്നിരിക്കുകയായിരുന്നു. ക്രൂരമായ പീഡനം നടക്കുമ്പോൾ
ഞാൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല. മരിച്ചെന്ന് കരുതി
അവർ ഉപേക്ഷിച്ച് പോയ ഞാൻ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര
ദിവസമായിരുന്നു. ആക്രമണം കഴിഞ്ഞപ്പോൾ എനിക്ക് ബോധം വരികയും
മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അതിന് കഴിഞ്ഞില്ല.
രക്ഷപെട്ടപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. അവർ ഭീഷണി മുഴക്കി.
കേസ് നൽകിയപ്പോൾ കുടുംബത്തിന് നേരേ ഭീഷണിയുണ്ടായി. അന്നത്തെ
ആക്രണത്തില്‍ എന്റെ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു’

ഗുജറാത്ത് കലാപത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ദഹോഡിലുള്ള ദേവഗഢ് ബാരിയയിലെ വീട്ടിലിരുന്ന്കൊണ്ട് ബിൽക്കിസ് ബാനു പറഞ്ഞ വാക്കുകളാണിത്. വർഷങ്ങൾ കടന്നു പോയിരിക്കുന്നു, 202 ൽ നിന്നും 2023 ലേക്ക് വർഷങ്ങളുടെ വ്യത്യാസമുണ്ട് പക്ഷെ ഇന്ത്യയിലെ ഫാസിസ്റ്റ് വ്യവസ്ഥിതിയും ആൾക്കൂട്ടങ്ങളുടെ നികൃഷ്ട ചിന്താഗതികളും ഒട്ടും മാറിയിട്ടില്ല. ബലാത്സംഗവും, ദളിത് വിരുദ്ധതയും ആഘോഷിക്കപ്പെടുന്ന തരത്തിലേക്ക്, അല്ലെങ്കിൽ അതൊരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമെന്ന് അടയാളപ്പെടുത്തുന്ന നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. അല്ലെങ്കിൽ മോദിയും സംഘപരിവാറും ചേർന്ന് ഇന്ത്യയെ മാറ്റിയിരിക്കുന്നു.

ശാസ്ത്രീയപരമായും സാമ്പത്തികപരമായും ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഇപ്പോഴും ജാതിയുടെ പേരിൽ കലാപങ്ങൾ അരങ്ങേറുന്നുവെന്നുള്ളത് വേദനാജനകമാണ്. ഇന്ത്യൻ ഭൂപടത്തിന് തന്നെയിപ്പോൾ നഗ്നരാക്കപ്പെട്ട മണിപ്പൂരിലെ ആ പെൺകുട്ടികളുടെ രൂപമാണ്. തൂത്താലും തുടച്ചാലും പോകാതെ ചരിത്രത്തിൽ അതിജീവിതകളുടെ ബ്ലർ ചെയ്യപ്പെട്ട ആ ചിത്രങ്ങൾ അടയാളപ്പെട്ടു കിടക്കും. അടുത്തത് ആര് എന്നുള്ള ചോദ്യം മാത്രമാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണ കാലങ്ങളിൽ ഇനി ചിന്തിക്കാനുള്ളതും ചോദിക്കാനുള്ളതും. കന്നുകാലികൾക്ക് മനുഷ്യരേക്കാൾ വില കൊടുക്കുന്ന ഒരു ഭരണകൂടത്തിന്റെ യഥാർത്ഥ വേട്ടയാണ് മണിപ്പൂരിൽ അരങ്ങേറുന്നത്.

Also Read: “എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും”; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

ഏതൊരു കലാപത്തിന്റെയും യഥാർത്ഥ ഇരകൾ സ്ത്രീകളും കുട്ടികളും തന്നെയാണ്. മണിപ്പൂരും പറയുന്നത് അത് തന്നെയാണ്. 2002 ലെ ഗുജറാത്ത് കലാപം വരുത്തിവച്ച വിപത്തുകളും അതിന്റെ ക്രൂര ഭാവങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അങ്ങനെ എത്ര കലാപങ്ങൾ ബിജെപി ഭരണ ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങൾക്കിടയ്ക്ക് വന്നുപോയിട്ടുണ്ടാവാം? ബിൽക്കിസ് ബാനുവിനെ പോലെ എത്ര നിരപരാധികളായ മനുഷ്യർ അവരുടെ തന്നെ മണ്ണിൽ വച്ചും വീടുകൾക്കകത്ത് വച്ചും ക്രൂരമായി പീഡനത്തിനിരയായിട്ടുണ്ടാവാം? ബിജെപിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വലിയ വിഷയമാണ്.

Also Read: ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

കഴിഞ്ഞ ദിവസങ്ങൾ എടുത്തു നോക്കിയാൽ ഇന്ത്യയിൽ ജീവിക്കാൻ ഭയമാകുന്നു എന്ന മനുഷ്യരുടെ എഴുത്തുകളും വാക്കുകളുമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും കാണാനിടയാകുന്നത്. അത്രത്തോളം മണിപ്പൂർ ഇന്ത്യൻ ജനതയെ ഭീതിപ്പെടുത്തുന്നുണ്ട്. നഗ്നരാക്കപ്പെട്ട ആ പെൺകുട്ടികൾ അത്രത്തോളം ഇന്ത്യയുടെ മുഖം എടുത്തു കാട്ടുന്നുണ്ട്. മണിപ്പൂർ കത്തുന്നത് പോലെ അവിടെ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളും, ക്രൂരതകളും ലോക രാജ്യങ്ങൾ തന്നെ ചർച്ച ചെയ്യണം. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ കുറിച്ചും അവരുടെ മൗനങ്ങളിൽ കലാപങ്ങൾക്ക് കോപ്പ് കൂട്ടുന്നവരെക്കുറിച്ചും ലോകം സംസാരിച്ചു തുടങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News