ഉദ്യോഗാർത്ഥിയോട് ചോദിക്കുന്നത് നഗ്നചിത്രങ്ങളും ലൈംഗികചോദ്യങ്ങളും, ബിൽ ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ

മൈക്രോസോഫ്ട് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ. ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകളോട് ജീവനക്കാർ ലൈംഗികച്ചുവയുള്ള ചോദ്യങ്ങളും ചോദിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ALSO READ: പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

മുൻകാല ലൈംഗികാനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നഗ്നചിത്രങ്ങളുടെ വിവരങ്ങൾ, അശ്ലീലചിത്രങ്ങളിലെ താത്പര്യം തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നുവെന്നാണ് ഓഫീസിന് നേരെ ഉയർന്ന ആരോപണം. ചിലരോട് ഒരുപടി കൂടി കടന്ന് പങ്കാളികൾക്കൊപ്പമുള്ള അശ്ലീലചിത്രമുണ്ടോ എന്ന് ചോദിച്ചതായും ആരോപണമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ചില സ്ത്രീകളോട് ലൈംഗികരോഗങ്ങളുണ്ടോ എന്നും കാശിന് വേണ്ടി നൃത്തം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: ‘കേരളത്തില്‍ ഇനിയുള്ളത് ആറായിരം നായ്ക്കള്‍’; തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

എന്നാൽ ഈ ആരോപണങ്ങളെയെല്ലാം അഭിമുഖം നടത്തിയ കരാർ കമ്പനി നിഷേധിച്ചു. അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ ബ്ലാക്ക്മെയിലിംഗിന് വിധേയരാകുമോ എന്നറിയണം. അതിനായാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്നും ഈ വിവരങ്ങൾ ഉദ്യോഗാർത്ഥികളെ സംബന്ധിച്ചുള്ള തൊഴിൽ തീരുമാനങ്ങളെടുക്കാൻ അല്ലായെന്നും കമ്പനി വിശദീകരിച്ചു. ഇത്തരത്തിലൊരു സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ബിൽ ഗേറ്റ്സിന്റെ ഓഫീസ് നൽകുന്ന മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News