ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

ഡിസംബര്‍ 15 മുതൽ 25 വരെ നടക്കുന്ന ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് അവധി നൽകിയിരിക്കുന്നത്.

ALSO READ: ഗാസയിലെ ജനതക്ക്​ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ

തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈഅവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ALSO READ: കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപി ചിലവഴിച്ചത് കോടികള്‍; കോണ്‍ഗ്രസിനെക്കാള്‍ 43% അധികം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News